സിഗരറ്റ് വലിച്ചപ്പോൾ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്നു; 24കാരി അടക്കം മൂന്ന് പേർ പിടിയിൽ

സിഗരറ്റ് വലിച്ചപ്പോൾ തുറിച്ചുനോക്കിയതിന് യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. 24കാരിയായ ജയശ്രീ എന്ന യുവതി അടക്കമാണ് അറസ്റ്റിലായത്. നാലു പെൺകുട്ടികളുടെ അച്ഛനായ രഞ്ജിത് റാത്തോഡ് (28) ആണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കടയിലെത്തിയ റാത്തോഡ് സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ തുറിച്ചുനോക്കിയെന്നാണ് ആരോപണം. തുറിച്ചുനോട്ടത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ജയശ്രീ സിഗരറ്റ് വലിച്ച് റാത്തോഡിന്റെ മുഖത്തിന് നേർക്ക് പുക ഊതുകയും അസഭ്യം പറയും ചെയ്തു. ഇത് മൊബൈൽ ക്യാമാറയിൽ പകർത്തിയ റാത്തോഡ് തിരിച്ചും അസഭ്യം പറഞ്ഞു. ഇതോടെ തൻ്റെ രണ്ട് സുഹൃത്തുക്കളെ ജയശ്രീ വിളിച്ചുവരുത്തി. വഴക്കിനു ശേഷം തിരികെ വീട്ടിലേക്ക് പോയ റാത്തോഡുമായി സംഘം ഏറ്റുമുട്ടുകയും ജയശ്രീ ഇയാളെ പല തവണ കുത്തുകയുമായിരുന്നു.
Story Highlights: cigerette maharashtra woman killed man arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here