ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍; പന്തളം പ്രതാപനെ ചുമതലയില്‍ നിന്ന് മാറ്റി

ആലപ്പുഴയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മണ്ഡലതല നേതൃയോഗം ചേര്‍ന്നു. പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി. പകരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന് ചുമതല നല്‍കി. (Shobha Surendran expressed displeasure in BJP’s election work in Alappuzha)
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന് ചുമതല മാവേലിക്കര മണ്ഡലത്തില്‍ ആയിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ ചുമതല പന്തളം പ്രതാപനും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റിന് ചുമതല നല്‍കാതിരുന്നത് ആദ്യം മുതലേ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങള്‍ മാത്രമാണ് മാവേലിക്കരയില്‍ ഉള്‍പ്പെടുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് മനപൂര്‍വ്വം മാറി നില്‍ക്കുന്നുവെന്നും പല പ്രധാന നേതാക്കളും പ്രചരണത്തിന് ഇറങ്ങുന്നില്ല.ബോധപൂര്‍വ്വം സംഘടന സംവിധാനം ഉപയോഗപ്പെടുത്തുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചതായാണ് സൂചന. ആലപ്പുഴയില്‍ ഇന്ന് ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി പകരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന് ചുമതല നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഭാവിയില്‍ പരിഗണിക്കപ്പെടുന്ന ശോഭാ സുരേന്ദ്രനെ ഒതുക്കുക എന്ന ലക്ഷ്യം സംസ്ഥാന നേതൃത്വത്തിന് ഇലക്ഷന്‍ കൂടി ആലപ്പുഴയിലെ നീക്കത്തിന് പിന്നിലുണ്ട്. പ്രചാരണ പരിപാടികള്‍ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ശോഭാ സുരേന്ദ്രന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണം സജീവമല്ലെന്നാണ് പരാതി.
Story Highlights : Shobha Surendran expressed displeasure in BJP’s election work in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here