Advertisement

‘ദി കേരള സ്റ്റോറി’ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രം; കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് നിയമപരമായി കുറ്റകരം

April 9, 2024
Google News 4 minutes Read
A grade movie The Kerala Story screening for students under 18 is crime

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് നിയമപ്രകാരം കുറ്റകരം. 1952ലെ സിനിമാറ്റോഗ്രാഫ് നിയമനുസരിച്ച് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റകരമാണ്. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.(A grade movie The Kerala Story screening for students under 18 is crime)

കുട്ടികള്‍ക്ക് മുന്നില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് നിയമപരമായി തെറ്റാണെന്ന് മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗം ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു. ഇന്ത്യയിലെ നിയമം അനുസരിച്ച് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കാണാനുള്ളതാണ് എ സര്‍ട്ടിഫിക്കറ്റ് ചിത്രം. ഇക്കാര്യത്തില്‍ നിയമനടപടിയുമായി ആര്‍ക്ക് വേണമെങ്കിലും മുന്നോട്ട് പോകാമെന്നും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗം വ്യക്തമാക്കി.

നിയമ ലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനാണ് ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ചുമതല.

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്കിടയില്‍ പ്രണയക്കെണിയുടെ അവബോധം സൃഷ്ടിക്കാനാണെന്നും വര്‍ഗീയ ചേരിതിരിവോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് സീറോ മലബാര്‍ സഭയുടെ വിശദീകരണം. ആദ്യം സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ പിന്തുണച്ച നിലപാടുകളാണ് താമരശേരി രൂപതയും സിറോ മലബാര്‍ സഭയും സ്വീകരിച്ചത്.

ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിനിടെയായിരുന്നു കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകള്‍ രംഗത്തെത്തി. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചത്.

Read Also: ‘കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത്’; വി.ഡി സതീശൻ

A, U, U/A, S എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് ഗ്രേഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്. വയലെന്‍സോ സെക്ഷ്വല്‍ കണ്ടന്റോ ഇല്ലാത്ത, ആര്‍ക്കും കാണാവുന്ന സിനിമകളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 12വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ അനുമതിയില്ലാത്ത ചിത്രങ്ങളാണ് യുഎ സര്‍ട്ടിഫിക്കേറ്റിന്റേത്. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കാണാനുള്ളതാണ് എ സര്‍ട്ടിഫിക്കറ്റ് ചിത്രം. ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങി പ്രത്യേക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ് എസ് സര്‍ട്ടിഫിക്കേറ്റ് ചിത്രങ്ങള്‍.

Story Highlights : A grade movie The Kerala Story screening for students under 18 is crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here