Advertisement

പിടിച്ചാക്കിട്ടാതെ സ്വർണവില; വീണ്ടും റെക്കോഡ്

April 9, 2024
Google News 2 minutes Read
gold rate sets new record april 9

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി. ( gold rate sets new record april 9 )

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

Story Highlights : gold rate sets new record april 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here