Advertisement

‘ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളാണ് പ്രേമചന്ദ്രൻ’; കെ ബി ഗണേഷ് കുമാർ

April 9, 2024
Google News 1 minute Read

ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നരേന്ദ്ര മോദിയെ ദൈവത്തെ പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിലെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ പടം കണ്ടേക്കും.ആളെ പറ്റിക്കുകയാണ്. നടന്ന് കള്ളം പറയുന്നയാളാണ് എൻ.കെ. പ്രേമചന്ദ്രൻ. ഡൽഹിയിൽ ചെന്നാൽ മോദിയുടെ ആൾ. ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിത ശേഷം മോദി അബുദാബിയിൽ പോയി അമ്പലം ഉദ്ഘാടനം ചെയ്തു. ലജ്ജയില്ലേ മോദിക്കെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ജീവിതത്തിൽ നോമ്പ് കഞ്ഞി കാണാത്ത വിധത്തിൽ തള്ളവിരൽ ഇട്ട് നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപി. ഈ നാടകം ആളുകളെ കബളിപ്പിക്കാൻ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മാതാവിൻ്റെ പള്ളികൾ കാണാതെയാണ് സുരേഷ് ഗോപി തൃശ്ശൂരിൽ എത്തി കിരീടം സമർപ്പിച്ചത്. ചെമ്പ് പൂശിയ സ്വർണ്ണം കിരീടം കൊടുത്ത് പറ്റിച്ചപ്പോൾ എടുത്തു കൊണ്ട് പോകാൻ മാതാവ് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മണിപ്പൂരിൽ ന്യൂനപക്ഷങ്ങളെ കൊന്നു തള്ളിയപ്പോൾ കണ്ടില്ലെന് നടിച്ച പ്രധാനമന്ത്രിയുടെ പ്രഥമ ശിഷ്യനാണ് സുരേഷ് ഗോപി. നമ്മൾ അലൂമിനിയം പ്ലേറ്റ് വാങ്ങിയാൽ ഇൻകം ടാക്സുകാരൻ വീട്ടിൽ വരും ചെമ്പിൽ ബിരിയാണി കൊടുത്തയച്ചെന്ന് മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചവരാണ് സ്വർണ്ണ പ്ലേറ്റ് പ്രധാനമന്ത്രിയ്ക്ക് കൊടുക്കുന്നത്.

പ്രധാനമന്ത്രിയെ പിടിച്ച് കെട്ടുമെന്ന് പറഞ്ഞ് ഡൽഹിയ്ക്ക് പോയിട്ട് രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചു. റോഡിൽ നടന്ന് തെണ്ടി തിരിയാതെ രാഹുൽ ഗാന്ധി എന്തുകൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ കസേര ഏറ്റെടുത്തില്ല ? അത് മറ്റൊരാളുടെ തലയിൽ വെച്ച് വിദേശയാത്രയിലാണ്. പെറ്റ തള്ളയ്ക്ക് പോലും അറിയില്ല എവിടെയാണെന്ന്. കോൺഗ്രസുകാർക്കു പോലും അറിയില്ല.

കെ സി വേണുഗോപാൽ ബോബനും മോളിയിലെ പൂച്ചയാണ്. ബോബനും മോളിയിലെയും പൂച്ചയാണ് ആലപ്പുഴയിൽ മത്സരിക്കുന്ന യുഡി എഫ് സ്ഥാനാർത്ഥി. ചിലർ പറയുന്നു അത് പട്ടിയാണെന്ന് പക്ഷേ അസഭ്യം ആകുമെന്നതുകൊണ്ട് താൻ അത് പറയുന്നില്ല. രാഹുൽ ഗാന്ധിയുടെ കൂടെ എല്ലായിടവും കാണും. പക്ഷേ ഒരു കാര്യവും ഇല്ല.

പൂച്ച എന്തേലും ചെയ്യുമെന്ന് തോന്നലുണ്ടാക്കും പക്ഷേ ഒന്നും ചെയ്യില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ യാത്ര ബിജെപിയ്ക്ക് ആളെ കൂട്ടികൊടുക്കാന്നുള്ള യാത്ര. പത്തനംതിട്ടയിലുള്ള കോൺഗ്രസുകാർക്ക് ആശയക്കുഴപ്പം. അനിൽ ആൻറണിയ്ക്ക് വോട്ട് ചെയ്യണോ ആൻ്റോ ആൻ്റണിയ്ക്ക് വോട്ട് ചെയ്യണോയെന്ന്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് ഉറപ്പായി വിരൽ ചൂണ്ടിയ പ്രതാപന് സീറ്റില്ല

നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുകയാണ് കൊല്ലത്തെ യുഡി എഫ് സ്ഥാനാർത്ഥി. വിരുന്ന് ഉണ്ണാൻ പോയത് പ്രശ്നമില്ല. ഫ്രീയായി കിട്ടുന്ന തിന്നാൻ ചിലർ പോകും. വിധേയത്വം, അടിമത്വം അതാണ് ഉള്ളത്. ഷിബു ബേബി ജോൺ പ്രേമചന്ദ്രനേക്കാളും വലിയ ബി ജെ പി ഭക്തനെന്ന് കെ ബി ഗണേഷ് കുമാർ. ഗുജറാത്ത് സന്ദർശിച്ച ഷിബു ബേബി ജോൺ പറഞ്ഞത് കണ്ടു പഠിക്കാനാണ്. അവിടെയൊന്നും പഠിക്കാനില്ല. കച്ചവടക്കാരൻ്റെ കൊതിയെല്ലാം ഗുജറാത്തിൽ. ഷിബു ബേബി ജോണിൻ്റെ അനുവാദം വേണ്ട പ്രേമചന്ദ്രന് ബി ജെ പിയിൽ പോകാനെന്നും കെ ബി ഗണേഷ് കുമാർ പരിഹസിച്ചു.

Story Highlights : KB Ganesh Kumar Against NK Premachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here