Advertisement

‘കേരളാ സ്റ്റോറിക്ക് പകരം മണിപ്പൂർ സ്റ്റോറി’; മണിപ്പൂർ കലാപ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപത

April 10, 2024
Google News 2 minutes Read

ഇടുക്കി, തലശേരി, താമരശേരി രൂപതകൾ വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചക്കുന്നതിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിലാണ് പ്രദർശനം. “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.

‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം തലശേരി അതിരൂപതയുടെ നിർദേശം തള്ളി KCYM. വിവാദ സിനിമ ദി കേരള സ്റ്റോറി കണ്ണൂർ ചെമ്പൻതൊട്ടിയിൽ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മറികടന്ന് ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു KCYM. ഇന്നലെ രാത്രി 8 മണിക്കാണ് ചിത്രം പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ഇന്നലെ രാത്രിയാണ് പ്രദർശനം നടന്നത്.

Story Highlights : manipur story screened by syro malabar sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here