‘രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടത്’ : പാളയം ഇമാം വി പി സുഹൈബ് മൗലവി

രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. മുസ്ലിം വിരുദ്ധ നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതിന് തെളിവാണ് പൗരത്വ നിയമഭേദഗതിയെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും എതിരാണ് പൗരത്വ നിയമഭേദഗതിയെന്നും പാളയം ഇമാം അഭിപ്രായപ്പെട്ടു. ( palayam imam on voting for secular govt )
പെരുന്നാൾ ദിന സന്ദേശത്തിൽ പലസ്തീൻ ജനതയെയും ഇമാം ഓർമിപ്പിച്ചു. നിരവധി പേർ മരിച്ചു വീണിട്ടും അവർ പോരാടികൊണ്ടിരിക്കുന്നുവെന്നും പലസ്തീൻ ചരിത്രത്തിലും വർത്തമാനത്തിലും മാതൃകയാണെന്നും
പലസ്തീനിന്റെ കൂടെ നിൽക്കുകയെന്നാൽ മനുഷ്യത്വത്തിന്റെ കൂടെ നിൽക്കുക എന്നതാണെന്നും പാളയം ഇമാം പറഞ്ഞു. ഇസ്രായേലിന്റെ ഒപ്പം നിൽക്കുകയെന്നാൽ പൈശാചികമാണെന്നും ശശി തരൂരിനെ മുന്നിലിരുത്തി ഇമാം വ്യക്തമാക്കി. ഇസ്രയേൽ ഉൽപ്പന്നങ്ങളെ പരമാവധി ബഹിഷ്‌കരിക്കണമെന്നും പലസ്തീൻ ജനതയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യമിതാണെന്നും ഇമാം കൂട്ടിച്ചേർത്തു.
കേരള സ്റ്റോറിക്കെതിരെയും പാളയം ഇമാം സംസാരിച്ചു. പൂർണ്ണമായും വസ്തുതാ വിരുദ്ധമായ കാര്യമാണ് സിനിമയിൽ ഉള്ളതെന്നും ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കുന്നുവെന്നും കല ഭിന്നിപ്പിക്കുന്നതാകരുതെന്നും ഇമാം ഓർമിപ്പിച്ചു.
Story Highlights : palayam imam on voting for secular govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here