Advertisement

മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

April 11, 2024
Google News 2 minutes Read
Narendra modi visit Karnataka April 14

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം നടത്തും. മൈസൂര്‍, മാണ്ഡ്യ, ചാമരാജ് നഗര്‍, ഹാസന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.(Narendra modi visit Karnataka April 14)

മൈസൂരുവില്‍ മഹാരാജ കോളജ് ഗ്രൗണ്ടിലാകും പൊതുയോഗം. ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കള്‍ യോഗത്തിലെത്തും. മംഗലാപുരത്ത് നാരായണ ഗുരു സര്‍ക്കിള്‍ മുതല്‍ നവ ഭാരത് സര്‍ക്കിള്‍ വരെ ഒന്നര കിലോമീറ്റര്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും.

Read Also: ‘അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെ’; പ്രധാനമന്ത്രി

അതേസമയം കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഏപ്രില്‍ 15ന് ബംഗളൂരുവിലെത്തും. രണ്ട് ഘട്ടങ്ങളായാണ് കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നും ബാക്കി 14 ഇടത്ത് മെയ് 7നും വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ മാസം കര്‍ണാടകയിലെത്തിയ മോദി, കല്‍ബുര്‍ഗിയിലും ശിവമോഗയിലും മെഗാറാലി നടത്തിയിരുന്നു.

Story Highlights : Narendra modi visit Karnataka April 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here