Advertisement

സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് പറഞ്ഞ് വ്യാജ പ്രചരണം; ‘Mr. Sinha’യെ കാത്തിരിക്കുന്നത് ഗംഭീര പണി, പരാതി നൽകി ശിവൻകുട്ടി

April 11, 2024
Google News 2 minutes Read

കേരള സർക്കാരിന്റെ പാഠപുസ്തകം എന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഡി ജി പിയ്ക്ക് പരാതി നൽകി വിദ്യാഭ്യാസ മന്ത്രി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി. ‘Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വച്ചു പൊറുപ്പിക്കാനാവില്ല. ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനും അക്കൗണ്ട് ഉടമയുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കേരള സർക്കാരിന്റെ പാഠപുസ്തകം എന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഡി ജി പിയ്ക്ക് പരാതി നൽകി.
“Mr Sinha” എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമിൽ കേരള സർക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തിൽ നിന്നുള്ള പേജുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൻ്റെ സ്രഷ്ടാവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പരാതിയിൽ ആവശ്യപ്പെടുന്നു.

Story Highlights : sivankutty filed complaint against mr sinha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here