ആർഎസ്എസ് നിർദേശമനുസരിച്ചാണ് കോൺഗ്രസിൽ പോയത്; തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് ബിജെപി നേതാവ്

തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ തന്നെ ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് അയച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് രാം കിഷോര്‍ ശുക്ല. മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് തന്നെ ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് അയച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മോവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാം കിഷോര്‍ പരാജയപ്പെടുകയും ശേഷം ബിജെപിയിലേക്ക് തിരികെ പോകുകയും ചെയ്തിരുന്നു.(Ramkishore Shukla says RSS sent him to Congress as part of election strategy)
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അറിയാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് രാം കിഷോര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് താന്‍ കോണ്‍ഗ്രസിലേക്ക് പോയത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് അഭിഷേക് ഉദയ്‌നിയയുടെ നിര്‍ദേശ പ്രകാരമായിരുന്നു അത്. തെരഞ്ഞെടുപ്പ് സമവാക്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു ത്യാഗം ചെയ്യാന്‍ തയ്യാറായതെന്നും രാം കിഷോര്‍ പറഞ്ഞു.
കോണ്‍ഗ്രസിലേക്കെത്തിയ ശേഷം, സിറ്റിംഗ് എംഎല്‍എ അന്തര്‍ സിംഗ് ദര്‍ബാറിന് സീറ്റ് നിഷേധിച്ചുകൊണ്ടാണ് രാംകിഷോറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉഷാ താക്കൂര്‍ 35000 വോട്ടുകള്‍ക്ക് വിജയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാംകിഷോര്‍ പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ബിജെപി നേതാവിന്റെ വെളിപ്പെടുത്തലിനോട് ഇതുവരെ ബിജെപി നേതൃത്വമോ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല.
Story Highlights : Ramkishore Shukla says RSS sent him to Congress as part of election strategy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here