‘ഹീ ഈസ് എ വെരി കേപബിള്‍ കാന്‍ഡിഡേറ്റ്, അതുകൊണ്ടാണ് ഞാനിവിടെ വന്നത്; രാജീവ് ചന്ദ്രശേഖറിനൊപ്പം റോഡ് ഷോയില്‍ ശോഭന

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തില്‍ മലയാളത്തിന്റെ പ്രീയപ്പെട്ട നടി ശോഭന സജീവമായി പങ്കാളിയായതിനെ തുടര്‍ന്ന് ശോഭന ബിജെപിയില്‍ ചേരുമോയെന്ന സംശയം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപ്പോള്‍ ട്വന്റിഫോറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ശോഭന. രാജീവ് ചന്ദ്രശേഖര്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തിനായി പ്രചാരണത്തിന് എത്തിയത്. നാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കുമെന്ന് ശോഭന ട്വന്റിഫോറിനോട് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം ശോഭന പ്രചാരണ പരിപാടിയിലും റോഡ് ഷോയിലും പങ്കെടുത്തു. (Shobana at Rajeev Chandrasekhar road show)
രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഹീ ഈസ് എ വെരി കേപബിള്‍ കാന്‍ഡിഡേറ്റ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. അതുകൊണ്ടാണ് താനിവിടെ വന്നത്. നാളെ പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള പരിപാടിയിലും പങ്കെടുക്കുമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
സജീവ രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്നായിരുന്നു ഇന്ന് ശോഭന മാധ്യമങ്ങളോട് പറഞ്ഞത്. മലയാളത്തില്‍ പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോള്‍ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞിരുന്നു.
Story Highlights : Shobana at Rajeev Chandrasekhar road show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here