അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് താൽക്കാലിക ആശ്വാസമില്ല. കേജ്‌രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കേജ്രിവാൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടിസ് അയച്ചു. ( Supreme Court will not consider Arvind Kejriwal plea early )
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് കേജ്‌രിവാളിന് പോകെണ്ടതുണ്ടെന്ന് അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും കോടതി അംഗികരിച്ചില്ല. ഹർജി 29നു പരിഗണിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി. ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം,കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി. ഡൽഹി റൌസ് അവന്യൂ കോടതിയുടെതാണ് നടപടി. ഇതേ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ വീണ്ടും ജുഡിഷ്യൽ കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 23 വരെ ആണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Story Highlights : Supreme Court will not consider Arvind Kejriwal plea early
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here