Advertisement

‘ഇലക്ടറൽ ബോണ്ടിൻ്റെ മൂലയിലിരുന്നാണ് അഴിമതിക്കെതിരെ സംസാരിക്കുന്നത്’; പ്രധാനമന്ത്രിക്കെതിരെ ദീപിക മുഖപ്രസംഗം

April 16, 2024
2 minutes Read
electoral bond modi deepika

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദീപിക മുഖപ്രസംഗം. ഇലക്ടറൽ ബോണ്ടിൻ്റെ ഇരുണ്ട മൂലയിൽ ഇരുന്നുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്ന് ദീപിക കുറ്റപ്പെടുത്തി. നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. (electoral bond modi deepika)

ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോള പട്ടികയിൽ രാജ്യം കൂപ്പുകുത്തി. എന്നിട്ട് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നു. ഇതിനെക്കാൾ നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ട് പിടിക്കാനുള്ള സാധ്യത ചികയുന്നത്. നുണപ്രചരണങ്ങളിൽ പ്രധാനമന്ത്രിയും ഭാഗമാകുന്നത് നിർഭാഗ്യകരമാണ്.

ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ വി​​​​ശി​​​​ഷ്‌​​​​ട ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യ ശ്രാ​​​​വ​​​​ണ മാ​​​​സ​​​​ത്തി​​​​ൽ മ​​​​ട്ട​​​​ൻ​​​​ക​​​​റി​​​​യും ന​​​​വ​​​​രാ​​​​ത്രി​​​​യി​​​​ൽ മീ​​​​ൻ​​​​ക​​​​റി​​​​യും ക​​​​ഴി​​​​ച്ച് അ​​​​തി​​​​ൻറെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഉ​​​​ധം​​​​പു​​​​രി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ഇത്തരം വിഷയങ്ങളെ മതത്തോട് തന്ത്രപൂർവം കൂട്ടിക്കെട്ടുകയാണ് പ്രധാനമന്ത്രി. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ൻറെ ഉ​​​​ന്നം മു​​​​ഗ​​​​ള​​​​ർ​​​​ക്ക് തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലെ രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​രെ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​പ്പോ​​​​ഴ​​​​ല്ല, അ​​​​വ​​​​രു​​​​ടെ അ​​​​ന്പ​​​​ല​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​കൂ​​​​ടി ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് മു​​​​ഗ​​​​ള​​​​ർ​​​​ക്കു തൃ​​​​പ്തി കി​​​​ട്ടി​​​​യ​​​​തെ​​​​ന്നും പ​​​​റ​​​​യാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ടി കാ​​​​ണി​​​​ച്ചി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​ണ് രാ​​​​ജ്യ​​​​മെ​​​​ന്ന ബോ​​​​ധ്യ​​​​ത്തോ​​​​ടെ ഈ ​​​​മ​​​​ത​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ മ​​​​നോ​​​​ഭാ​​​​വം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ് എന്നും ദീപിക പറയുന്നു.

Read Also: പിണറായി ഇടയ്ക്കെങ്കിലും മോദിക്കെതിരെ പറയണം; രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ട്: രാഹുൽ ഗാന്ധി

മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ വി​​​​ശി​​​​ഷ്‌​​​​ട ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യ ശ്രാ​​​​വ​​​​ണ മാ​​​​സ​​​​ത്തി​​​​ൽ മ​​​​ട്ട​​​​ൻ​​​​ക​​​​റി​​​​യും ന​​​​വ​​​​രാ​​​​ത്രി​​​​യി​​​​ൽ മീ​​​​ൻ​​​​ക​​​​റി​​​​യും ക​​​​ഴി​​​​ച്ച് അ​​​​തി​​​​ൻറെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഉ​​​​ധം​​​​പു​​​​രി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. എ​​​​ന്നി​​​​ട്ട​​​​തി​​​​നെ മ​​​​ത​​​​വു​​​​മാ​​​​യി ത​​​​ന്ത്ര​​​​പൂ​​​​ർ​​​​വം കൂ​​​​ട്ടി​​​​ക്കെ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ൻറെ ഉ​​​​ന്നം മു​​​​ഗ​​​​ള​​​​ർ​​​​ക്ക് തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലെ രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​രെ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​പ്പോ​​​​ഴ​​​​ല്ല, അ​​​​വ​​​​രു​​​​ടെ അ​​​​ന്പ​​​​ല​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​കൂ​​​​ടി ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് മു​​​​ഗ​​​​ള​​​​ർ​​​​ക്കു തൃ​​​​പ്തി കി​​​​ട്ടി​​​​യ​​​​തെ​​​​ന്നും പ​​​​റ​​​​യാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ടി കാ​​​​ണി​​​​ച്ചി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നും മു​​​​ക​​​​ളി​​​​ലാ​​​​ണ് രാ​​​​ജ്യ​​​​മെ​​​​ന്ന ബോ​​​​ധ്യ​​​​ത്തോ​​​​ടെ ഈ ​​​​മ​​​​ത​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ മ​​​​നോ​​​​ഭാ​​​​വം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ൻറെ ഇ​​​​രു​​​​ണ്ട മൂ​​​​ല​​​​യ്ക്കി​​​​രു​​​​ന്ന് രാ​​​​ജ്യ​​​​ത്തെ അ​​​​ഴി​​​​മ​​​​തി നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം ചെ​​​​യ്യു​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൻറെ​​​​യും അ​​​​ഭി​​​​പ്രാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ൻറെ​​​​യും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ​​​​യും പ​​​​ട്ടി​​​​ണി​​​​യു​​​​ടെ​​​​യു​​​​മൊ​​​​ക്കെ ആ​​​​ഗോ​​​​ള പ​​​​ട്ടി​​​​ക​​​​ക​​​​ളി​​​​ൽ കൂ​​​​പ്പു​​​​കു​​​​ത്തി​​​​യി​​​​ട്ടും രാ​​​​ജ്യം പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലേ​​​​ക്കു കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ, നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ് മ​​​​ത​​​​ത്തി​​​​ൻറെ പേ​​​​രി​​​​ൽ വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ഇ​​​​നി​​​​യും ചി​​​​ക​​​​ഞ്ഞു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​ന്മൂ​​​​ല​​​​ന ത​​​​ന്ത്ര​​​​ങ്ങ​​​​ളും മ​​​​ത​​​​വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ കു​​​​ത്തി​​​​യു​​​​ണ​​​​ർ​​​​ത്ത​​​​ലും രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം ന​​​​ട​​​​ത്തു​​​​ന്ന അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും നു​​​​ണ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മൊ​​​​ക്കെ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്തെ ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്പി​​​​ൽ അ​​​​പ​​​​ഹാ​​​​സ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ്. നാ​​​​യാ​​​​ട്ടോ യു​​​​ദ്ധ​​​​മോ അ​​​ല്ല, ഇ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണെ​​​​ന്ന് രാ​​​​ജ്യം ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും ഭ​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യു​​​​മൊ​​​​ക്കെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്ക​​​ട്ടെ.

Story Highlights: electoral bond narendra modi deepika editorial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top