Advertisement

25ാം ‘ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം’ മെയ് 3ന്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

April 17, 2024
Google News 2 minutes Read
25th 'Learn the Qur'an National Conference' on 3rd May

രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ഖുര്‍ആന്‍ പഠന പദ്ധതിലേണ്‍ ദി ഖുര്‍ആന്‍നിന്റെ ദേശീയ സംഗമം മെയ് 3ന് റിയാദില്‍ വെച്ച് നടക്കും. 25മത് ദേശീയ സംഗമത്തിന്റെ പ്രചാരണ ഉദ്ഘാടനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മഞ്ചേരി, ശിഹാബ് കൊടിയത്തൂര്‍, മുജീബ്, ജലീല്‍ ആലപ്പുഴ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പ്രോഗ്രാമില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.മെയ് 3ന്, വെള്ളി, റിയാദിലെ തറാഹിദ് ഇസ്തിറാഹ, ദുറത്ത് അല്‍മനാഖ് ഓപ്പണ്‍ ഗ്രൗണ്ട് വേദികളിലായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നടക്കും.

കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി പ്രഭാഷകന്‍, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ സലഫി പറളി എന്നിവരും, കേരളത്തിലെയും, സൗദി അറേബ്യയിലെയും മത സാമൂഹികസാംസ്‌കാരിക രാഷ്ട്രീയബിസിനസ് മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തില്‍ പങ്കെടുക്കും

ജിസിസിയിലെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ സംഗമത്തിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ മുപ്പതോളം ലേണ്‍ ദി ഖുര്‍ആന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളോടെ ആരംഭിക്കും . കെ.എന്‍.എം ഓണ്‍ലൈന്‍ മീഡിയ റിനൈ ടി.വി സാമൂഹ്യ മാധ്യമപ്രചരണത്തിന് നേതൃത്വം കൊടുക്കും.

Read Also: സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്; അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ നിയമസഹായ സമിതി

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ ബഷീര്‍ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ബുസ്താനി, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര, സിഗബത്തുള്ള, മുജീബ് ഒതായി, നാദിര്‍ പാലത്തിങ്ങല്‍, ഷാനവാസ്, മുസ്തഫ മഞ്ചേശ്വരം, സിയാദ് തൃശൂര്‍, ഹമീദ് തലപ്പാടി, മുഹമ്മദ് മാസ്റ്റര്‍, നാജില്‍ തിരൂര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Story Highlights : 25th ‘Learn the Qur’an National Conference’ on 3rd May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here