‘വ്യക്തിഹത്യ നുണബോംബെന്ന സതീശന്റെ ആരോപണത്തിൽ ജനം മറുപടി പറയും’: കെ കെ ശൈലജ

സൈബർ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വ്യക്തിഹത്യ ആരോപണം ഇരുട്ടിൽത്തപ്പി പറഞ്ഞതല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. പ്രതിപക്ഷ നേതാവ് കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞ് പറയണം. വ്യക്തിഹത്യ നുണ ബോംബെന്ന വി ഡി സതീശന്റെ ആരോപണത്തിൽ ജനം മറുപടി പറയും.
അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. 20 ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലില്‍ ക്യാമറവയ്ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഐഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും സതീശന്‍ ചോദിച്ചു. എം.എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പാനൂരിലെ ബോംബ് പൊട്ട് സിപിഐഎം ക്ഷീണിച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
Story Highlights : K K Shailaja Against V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here