സൗദി അറേബ്യയുടെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം നിഹാന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 16 ടീമുകളുമായി സൗദി അറേബ്യയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാവാന്‍ പോവുന്ന നിഹാന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രവാസ ലോകത്തെ ക്രിക്കറ്റ് മത്സരങ്ങളില്‍ തന്നെ ഏറ്റവും കൂടിയ സമാനത്തുകയും, നാട്ടില്‍ നിന്നും വിദേശങ്ങളില്‍ നിന്നും അടക്കം ഏറ്റവും അധികം കളിക്കാരെ ഉള്‍പ്പെടുത്തുന്നതും നിഹാന്‍ പ്രീമിയര്‍ ലീഗില്‍ ആകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.(Nihan Premier League)
സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും എത്തുന്ന ക്രിക്കറ്റ് താരങ്ങള്‍ ദമാമിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതിഹാസം തീര്‍ക്കുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ 18,19 തീയതികളിലായി ദമാം ഗുഖാ, ഇ. പി. സി . എ എന്നീ സ്റ്റേഡിയങ്ങളിലായി നടക്കും. ഇഹാന്‍ പ്രീമിയര്‍ ലീഗില്‍ പ്രവാസ ലോകത്തെ ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നതിനായി ഇഹാന്‍ അല്‍ അറേബ്യ തിരുവനന്തപുരം, എസ് എം ജി മലപ്പുറം, അവഞ്ചേഴ്‌സ് മലപ്പുറം, ആലപ്പുഴ സ്റ്റാര്‍സ്, സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് തൃശ്ശൂര്‍, ഫോണിക്‌സ് കാലിക്കറ്റ്, ബസ്മ കണ്ണൂര്‍, പാലക്കാട് ഹിറ്റേഴ്‌സ്,കൊച്ചിന്‍ വാരിയേഴ്‌സ്,ഫോര്‍ട്ട് ബോയ്‌സ് തിരുവനന്തപുരം, എഫ് കെ ഡി മലപ്പുറം, പിടിഎ ബോയ്‌സ്, ആഷെസ് കൊല്ലം, ജെ കെ സ്‌ട്രൈക്കേഴ്‌സ് വയനാട്, സ്റ്റീല്‍ ഫോഴ്‌സ് കണ്ണൂര്‍, ഈഗിള്‍ റൈഡേഴ്‌സ് കൊല്ലം, എന്നീ പതിനാറ് ടീമുകളാണ് പങ്കെടുക്കുന്നത്.
ദമ്മാം ബദര്‍ അല്‍ റബീ ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്ന ടൂര്‍ണമെന്റിന്റെ ജേഴ്‌സിട്രോഫി ലോഞ്ചിങ് ചടങ്ങ് ഇ. പി. സി. എ പ്രസിഡന്റ് ഫര്‍ഹത് മഹമൂദ് ഉദ്ഘാടനം ചെയ്തു. അബീര്‍ മെഡിക്കല്‍സ് മാര്‍ക്കറ്റിംഗ് മാനേജര്‍ മാലിക് മക്ബൂല്‍, ആക്റ്റാവോ മാനേജര്‍ വരുണ്‍, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ മുത്തു തലശ്ശേരി, മുസ്തഫ പാവേല്‍, സലീം മാമ, ആസിഫ് താനൂര്‍, ഷബീര്‍ ആക്കോട്, സഹീര്‍ മജ്ദാല്‍, സലീം സാഹുദ്ധീന്‍, നജ്മുസമാന്‍, സുലൈമാന്‍ അലി, മജ്‌റൂഫ്, നവാസ് ആലപ്പുഴ, യാസ്സര്‍ കായംകുളം, എന്നിവര്‍ ട്രോഫികള്‍ ലോഞ്ജ് ചെയ്തു. ഷിനു ചാക്കോ, താഹിര്‍, രാജേഷ്, വികാസ്, വിപിന്‍, ശരത്ത്, ഖാദര്‍, മണി, ഫൈസി, എന്നിവര്‍ ജേഴ്‌സി പ്രകാശനം ചെയ്തു. നിഹാന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ നജീം ബഷീര്‍ സ്വാഗതവും, ഷുഹൈബ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.
Story Highlights : Saudi Arabia’s biggest cricket tournament Nihan Premier League started today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here