‘കേട്ടതൊക്കെ വ്യാജം’; ദ്രാവിഡും അഗാർക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് രോഹിത് ശർമ

രാഹുൽ ദ്രാവിഡും അജിത് അഗാർക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് രോഹിത് ശർമ. ടി-20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂവരും യോഗം ചേർന്നെന്ന ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടാണ് രോഹിത് തള്ളിയത്. ആദം ഗിൽക്രിസ്റ്റുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിതിൻ്റെ വെളിപ്പെടുത്തൽ.
അഗാർക്കർ ദുബായിലെവിടെയോ ഗോൾഫ് കളിക്കുകയാണ്. ദ്രാവിഡ് ബെംഗളൂരുവിൽ തൻ്റെ മകൻ കളിക്കുന്നത് കാണുന്നു. ഇതുവരെ തങ്ങൾ കണ്ടിട്ടില്ല. നേരിട്ട് പറയുമ്പോൾ മാത്രമേ ഇന്നത്തെക്കാലത്ത് ഇത്തരം കാര്യങ്ങൾ വിശ്വസിക്കാവൂ എന്നും രോഹിത് പറഞ്ഞു.
ജൂൺ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടൂർണമെൻ്റിനുള്ള ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.
Story Highlights: rohit sharma meeting agarkar dravid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here