തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷ് ആണ് പിടിയിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതീഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു.
സംഭവ ശേഷം മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയം നടത്തിയത് അറിഞ്ഞ പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പോലീസിൽ പരാതി നൽകി. ഇതോടെ കേസിൽ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാർത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം ചെയ്തു.
രണ്ടാഴ്ചയോളം കൂടെ താമസിച്ചു. ഇതിന് ശേഷം ശ്രുതീഷ് ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് കടന്നു. ഇയാൾ തിരിച്ചെത്താതായതോടെ ആണ് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകിയത്. ഒളിവിലായിരുന്ന യുവാവിനെ തമിഴ്നാട്ടിൽ നിന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി യുടെ നേതൃത്യത്തിൽ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights : Man arrested for cheating a law student by marrying him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here