തെരഞ്ഞെടുപ്പിനിടയിലെ സംഘര്‍ഷം; മണിപ്പൂരില്‍ 11 പോളിംഗ് സ്‌റ്റേഷനുകളില്‍ തിങ്കളാഴ്ച റീപോളിംഗ്

മണിപ്പൂരില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം നടന്ന 11 പോളിംഗ് സ്‌റ്റേഷനുകളില്‍ റീപോളിംഗ്. തിങ്കളാഴ്ചയാണ് റീ പോളിംഗ് നടക്കുക. ഇന്നലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന മണിപ്പൂരില്‍ ഈസ്റ്റ് ഇംഫാല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വന്‍ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. അക്രമികള്‍ ബൂത്ത് പിടിച്ചെടുക്കാനും വോട്ടിംഗ് ആരംഭിച്ച ഉടന്‍ തന്നെ തോക്കുമായെത്തി വെടിയുതിര്‍ക്കാനും മുതിര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് റീ പോളിംഗ് നടക്കുന്നത്. ( Repolling at 11 polling stations in Manipur on April 22)
ഏപ്രില്‍ 19 ന് ഈ സ്റ്റേഷനുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും പുതിയ പോളിംഗ് ഷെഡ്യൂള്‍ ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നീ പോളിംഗ് സ്‌റ്റേഷനുകളിലാണ് റീ പോളിംഗ് നടക്കുക.
ലോക്സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വ്യാപകമായ അക്രമങ്ങളും കൃത്രിമത്വവും നടന്നെന്ന് ചൂണ്ടിക്കാട്ടി 47 പോളിംഗ് സ്‌റ്റേഷനുകളില്‍ റീ പോളിംഗ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Story Highlights : Repolling at 11 polling stations in Manipur on April 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here