കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (Fort Kochi service of Kochi Water metro from today)
ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക.
2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് അന്ന് മുതല്‍ ചര്‍ച്ചയിലുണ്ടായിരുന്നതാണ്. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്.
Story Highlights :Fort Kochi service of Kochi Water metro from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here