Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു

April 22, 2024
Google News 3 minutes Read
BJP's Mukesh Dalal wins Surat Lok Sabha seat unopposed

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സഭയിലേക്ക് എതിരില്ലാതെ വിജയിച്ചത്. ( BJP’s Mukesh Dalal wins Surat Lok Sabha seat unopposed)

നാമനിര്‍ദേശ പത്രികയില്‍, നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുഭാനിയുടെ പത്രിക വരണാധികാരി തള്ളുകയും, ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍, വോട്ടെടുപ്പിന് മുന്‍പേ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഒപ്പിട്ട ചിലരുടെ ഒപ്പ് വ്യാജമാണെന്ന് ബിജെപി മുന്‍പ് തന്നെ ആരോപിച്ചിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ബിഎസ്പി സ്ഥാനാര്‍ത്ഥി പ്യാരേലാല്‍ ഭാരതി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് അപ്രതീക്ഷിതമായി പത്രിക പിന്‍വലിക്കുകയായിരുന്നു. 1984 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് സൂറത്ത്. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ടാണ് ബിജെപി സൂറത്തില്‍ വിജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Story Highlights : BJP’s Mukesh Dalal wins Surat Lok Sabha seat unopposed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here