കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് വിശ്വസിപ്പിച്ച് വയോധികയ്ക്ക് രണ്ട് കുത്തിവയ്പ്പ് നല്‍കി മടങ്ങി അജ്ഞാതന്‍

പത്തനംതിട്ട റാന്നി വലിയകലുങ്കില്‍ വീട്ടില്‍ക്കയറി അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി മടങ്ങിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു. (young man give fake injection to old woman in Pathanamthitta)
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. വയോധിക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയ ഒരു യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക യുവാവിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് യുവാവ് നിര്‍ബന്ധിച്ചപ്പോള്‍ വയോധിക കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
രണ്ട് പ്രാവശ്യം നടുവിന് കുത്തിവയ്പ്പ് എടുത്തെന്നാണ് വയോധിക പറയുന്നത്. സിറിഞ്ച് ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ചാണ് യുവാവ് മടങ്ങിയത്. ഇതിനുമുന്‍പ് ഈ യുവാവിനെ കണ്ടിട്ടില്ലെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്‌പ്പെടുത്ത അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
Story Highlights : young man give fake injection to old woman in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here