ഇരട്ടവോട്ട് എന്ന സംവിധാനം ഇല്ല; മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർത്ഥി

മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 24 നോട്. ഇരട്ടവോട്ട് എന്ന സംവിധാനം ഇല്ല. കളക്ടർ പറഞ്ഞതാണ് ശരി എന്നും ജോയ് ട്വൻ്റിഫോറിനോട് പ്രതികരിച്ചു.
വിജയിക്കാൻ വേണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇരട്ട വോട്ട് ആരോപണം തെറ്റായ കാര്യമാണ്. ഒന്നിലധികം ഇലക്ഷൻ ഐഡികൾ ആരും സൂക്ഷിക്കാറില്ല. അത് നിയമവിരുദ്ധമാണ്. ഇരട്ട വോട്ട് എന്ന സംവിധാനം ഇല്ല. കളക്ടർ പറഞ്ഞതാണ് ശരി. ഇരട്ട വോട്ട് വഴി ജയിച്ചെന്ന് പറഞ്ഞു പരത്താനാണ് ശ്രമം. ഭാവി എന്താകുമെന്ന സംശയത്തിൽ ചെയ്യുന്നതാണ്.
മണ്ഡലത്തിൽ ഭരണ വിരുദ്ധ വികാരമില്ല. സംസ്ഥാന സർക്കാരിൻ്റെ വിഷയങ്ങൾ എന്തിനാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ ധിക്കാര സമീപനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വി ജോയ് പറഞ്ഞു.
Story Highlights: ldf win attingal v joy double vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here