ഇവാൻ വുകുമാനോവിച് ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് മാനേജ്മെൻ്റ്

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് ക്ലബ് വിട്ടു. ഇക്കാര്യം മാനേജ്മെൻ്റ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചു. 2025 വരെയാണ് ഇവാന് ക്ലബുമായി കരാറുണ്ടായിരുന്നത്. തുടരെ മൂന്ന് തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ച ഇവാൻ ആദ്യ സീസണിൽ ക്ലബിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടരെ മൂന്ന് തവണ പ്ലേ ഓഫിലെത്തുന്നത്.
2021ൽ ബ്ലാസ്റ്റേഴിലെത്തിയ ഇവാൻ പരസ്പര ധാരണയോടെയാണ് ക്ലബ് വിടുന്നത്. അക്കൊല്ലം ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ ക്ലബ് സ്വന്തമാക്കിയതോടെ ഇവാനുമായുള്ള കരാർ നീട്ടുകയായിരുന്നു. ആരാധകരോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവാൻ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന നിലയിലാണ് പടിയിറങ്ങുന്നത്.
Story Highlights: ivan vukumanovic left kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here