‘എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്’; വികസനത്തിനായി നിൽക്കുന്നവർക്കാണ് വോട്ട്: കുഞ്ചാക്കോ ബോബൻ

വികസനത്തിനായി നിലകൊള്ളുന്നവർക്കാണ് വോട്ട് ചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ. കുറേ നാളുകൾക്ക് ശേഷമാണ് വോട്ട് ചെയ്തത്. നല്ല രീതിയിൽ വോട്ടവകാശം വിനിയോഗിച്ചു എന്നാണ് വിശ്വാസം. എൻ്റെ വോട്ട് രാജ്യത്തിൻ്റെ വികസനത്തിനൊപ്പമാണ്. വികസനത്തിനായി നിൽക്കുന്നവർക്കാണ് വോട്ട് ചെയ്തതെന്നും താരം പറഞ്ഞു.
വികസനം തന്നെയാണ് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുകയെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആലപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ആലപ്പുഴയിലാണ് വോട്ടു രേഖപ്പെടുത്തിയത്.
സിനിമാ താരങ്ങളായ മമ്മൂട്ടി, ടോവീനോ തോമസ്, ആസിഫ് അലി, രൺജി പണിക്കർ, ദിലീപ്, അന്നാ രാജൻ, അഹാന, മീനാക്ഷി അനൂപ്, ശ്രീനിവാസൻ, സുരേഷ് ഗോപി എന്നിവരും വോട്ട് രേഖപ്പെടുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
Story Highlights : Kunchako Boban Loksabha ELection 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here