‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഐഎമ്മിനും എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന’ : ഇ.പി ജയരാജൻ

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഐഎമ്മിനും എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഇ.പി ജയരജാന്റെ പ്രതികരണം. ( meeting with javadekar was made controversial to use against cpim and ldf says ep jayarajan )
തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെയൊരാൾ ബിജെപിയിൽ പോകുമെന്ന് എങ്ങനെ വാർത്ത നൽകുമെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ശോഭാ സുരേന്ദ്രനുമായി ഒരു പരിചയവുമില്ലെന്നും ടി.ജി നന്ദകുമാറിനെ ഒരു യാത്രായ്ക്കിടയിലാണ് പരിചയപ്പെട്ടതെന്നും അതിനപ്പുറം നന്ദകുമാറുമായി യാതൊരു ബന്ധവുമില്ലെന്നും ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിൽ ഇപി ജയരാജൻ വ്യക്തമാക്കി.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഇ.പി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ‘പാപി’ പരാമർശം പൊതുസമൂഹത്തിനുള്ള സന്ദേശമെന്നും ഇപി ജയരാജൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : meeting with javadekar was made controversial to use against cpim and ldf says ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here