Advertisement

‘ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു’: ചിന്താ ജെറോം

May 2, 2024
Google News 2 minutes Read

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താലെ സമാനതകളില്ലാത്ത സൈബർ വേട്ടയാടലിന് ഇരയാവുന്നു.

വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ അന്നു മുതൽ ബിജെപിയുടെയും യുഡിഎഫ്‌ ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രനെന്നും ചിന്താ ജെറോം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സമൂഹമധ്യത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം കാണിച്ച പ്രതിയെ വെള്ളപൂശുന്നത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബർ ആക്രമണം അത്യന്തം ഹീനമാണ്. ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും DYFI നേരിടുമെന്നും അവർ അറിയിച്ചു.

ചിന്ത ജെറോം ഫേസ്ബുക്കിൽ കുറിച്ചത്

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.
കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താല സമാനതകളില്ലാത്ത മാധ്യമ – സൈബർ വേട്ടയാടലിന് ഇരയാവുന്നത്.
പൊതുമധ്യത്തിൽ ലൈംഗികാധിക്ഷേപം നടത്തിയ പ്രതിയോട് ഐക്യദാർഢ്യപ്പെടുകയും പ്രതിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുവാനും ഒരു പറ്റം മാധ്യമങ്ങളും സൈബറിടത്തിലെ ഇടതുപക്ഷ വിരുദ്ധരും പരിശ്രമിക്കുകയാണ്. അതിനായി വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ അന്നു മുതൽ ബിജെപിയുടെയും യുഡിഎഫ്‌ ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രൻ .വളരെ ചെറിയ പ്രായത്തിൽ മേയർ പദവിയിൽ എത്തിയ ആര്യയെ അംഗീകരിക്കാനും രാഷ്ട്രീയമായി എതിരിടാനും കഴിയാതെ നിരന്തരം സ്ത്രീവിരുദ്ധമായ രീതിയിൽ അപവാദങ്ങൾ മാത്രം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി-യുഡിഎഫ് സംഘവും ചില മാധ്യമങ്ങളും .അതിന്റെ തുടർച്ചയാണ് ഈ സൈബർ ആക്രമണം. അതിനായി സമൂഹമധ്യത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം കാണിച്ച പ്രതിയെ വെള്ളപൂശുന്നത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബർ ആക്രമണം അത്യന്തം ഹീനമാണ്. ഇടതുപക്ഷത്തെ സ്ത്രീകൾക്ക് നേരെയുള്ള വലതുപക്ഷ മാധ്യമ അധമസംഘവും വലതു രാഷ്ട്രീയപ്പാർട്ടികളുടെ ക്രിമിനൽ സംഘവും നടത്തുന്ന ക്രൂരമായ വേട്ടയാടൽ അനുവദിക്കുകയില്ലെന്നും
ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Story Highlights : Chintha Jerome Support over Arya Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here