ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ. കൊലയാളി സംഘത്തിലുള്ളവര്‍ തങ്ങളുടെ പിടിയിലായെന്നാണ് കനേഡിയന്‍ പൊലീസിന്റെ അവകാശവാദം. മൂന്ന് പ്രതികള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. (Canadian Police caught three in Khalistan separatist Hardeep Singh Nijjar murder)
സ്റ്റുഡന്റ് വിസയിലാണ് മൂനന്ന് പ്രതികളും കാനഡയിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാകാമെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
Story Highlights : Canadian Police caught three in Khalistan separatist Hardeep Singh Nijjar murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here