Advertisement

സോളാർ കേസ്; ഒരാളുടെ ബ്ലാക്ക് മെയിലിന് ഉമ്മൻചാണ്ടി വഴങ്ങി: മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം

May 3, 2024
Google News 1 minute Read

സോളാർ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞതായി വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. കമ്മീഷന് പിന്നിൽ ആരൊക്കെയോ ഉണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായും മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തുന്നു.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ കേസിനെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തലുകൾ. പുതുപ്പള്ളി ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് പേർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അത്തരം ഭീഷണിക്ക് വഴങ്ങാത്ത താൻ ഒരാളുടെ ബ്ലാക്ക് മെയിലിംഗിന് വഴങ്ങിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ആരെന്ന ചോദ്യത്തിന് മറുപടി നൽകിയില്ലെന്ന് ലേഖനത്തിൽ പറയുന്നു.

ഭരണം മാറിയപ്പോൾ സോളാർ കമ്മിഷന്റെ സമീപനത്തിൽ മാറ്റം വന്നു. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നും അറസ്റ്റ് ചെയ്യട്ടെ എന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. സോളാർ പദ്ധതിക്കായി തന്നെ വന്നുകണ്ടയാളാണ് അറസ്റ്റു ചെയ്യപ്പെട്ട സരിത എന്ന് അറിയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞതായും ലേഖനത്തിൽ പറയുന്നു.

Story Highlights : Journalist John Mundakayam about Oommen Chandy Solar case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here