കൊച്ചിയിൽ അരുംകൊല; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്.
വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടർനപടികൾ സ്വീകരിച്ചു. ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിൽ ഉള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിയുന്നന ദൃശ്യങ്ങൾ ലഭിക്കുന്നത്.
ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. അപ്പാർട്ട്മെന്റിൽ 21 ഫ്ലാറ്റുകളാണ് ഉള്ളത്. ഫ്ലാറ്റിലുള്ളവരുടെ കുഞ്ഞ് അല്ല എന്നാണ് നിവാസികൾ നൽകുന്ന വിവരം. പുറത്തു നിന്ന് ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights : Newborn baby was thrown from the flat and killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here