Advertisement

വൈദ്യുതി മുടങ്ങി; കോഴിക്കോട് പന്തീരങ്കാവിൽ KSEB ഓഫീസ് അക്രമിച്ചതായി പരാതി

May 4, 2024
Google News 1 minute Read

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് അക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവിൽ ആണ് സംഭവം. കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരങ്കാവ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഒരു സംഘം അക്രമം നടത്തിയെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി 12:30 യോടെയാണ് സംഭവം.

ഓവർ ലോഡിനെ തുടർന്ന് ഡ്രിപ്പായതോടെ നാല് തവണ കറന്റ് പോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ബോർഡ് തകർന്നിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന് നേരെ കല്ലെറിയും അസഭ്യം പറയുകയും ചെയ്തു. ശബ്ദം കേട്ട് ഷട്ടർ ഇട്ടതിനാൽ കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്ന് ജീവനക്കാർ പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയർ വി. വിനീതിന്റെ നേതൃത്വത്തിൽ പരാതി നൽകി.

Read Also: സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

‌പന്തീരങ്കാവ് പോലീസ് എത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Story Highlights : KSEB office attacked in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here