Advertisement

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് വരുത്തിത്തീർ‌ക്കാൻ നോക്കുന്നു; കേരളത്തിനെതിരെ പരാതിയുമായി തമിഴ്നാട്

May 5, 2024
Google News 3 minutes Read
Tamil Nadu affidavit against kerala on Mullaperiyar Dam issue

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ നിർദേശങ്ങൾ കേരളം പാലിക്കുന്നില്ലെന്ന വിമർശനവുമായി തമിഴ്നാട്. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ കേരളം തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷാഭീഷണി ഉണ്ട് എന്ന് വരുത്തി തീർക്കാനാണ് കേരളത്തിന്റെ ശ്രമം. പുതിയ ഡാം വേണമെന്ന ആവശ്യത്തിന് അടിസ്ഥാനമുണ്ടാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും തമിഴ്നാട് ആരോപിച്ചു. ( Tamil Nadu affidavit against kerala on Mullaperiyar Dam issue)

മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട സമിതി നിർദേശിച്ച ബലപ്പെടുത്തൽ നടപടികളോട് കേരളം സഹകരിക്കുന്നില്ലെന്ന് മുൻപ് സത്യവാങ്മൂലത്തിലൂടെ തമിഴ്നാട് പരാതിപ്പെട്ടിരുന്നു. എന്നാൽ ബലപ്പെടുത്തൽ നടപടികൾക്ക് തടസ്സം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരി​ഗണിക്കാൻ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണമെന്നും തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് തന്നെ പുതിയ ഡാം വരണമെന്നുമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മെ​ഗാ കാർ പാർക്കിം​ഗ് പ്രോജക്ട് നടപ്പിലാക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് സമർപ്പിച്ച ഹർജി ജൂലായ് 10ന് സുപ്രിംകോടതി പരി​ഗണിക്കും.

Story Highlights : Tamil Nadu affidavit against kerala on Mullaperiyar Dam issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here