Advertisement

കഞ്ചിക്കോട് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രൻ

May 7, 2024
Google News 1 minute Read
ak saseendran train elephant case

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം വകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മർട്ടം നടത്തും.

20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകൾക്ക്‌ വേഗനിയന്ത്രണം ഉള്ള മേഖലയാണ് ഇത്. എന്നിട്ടും അപകടം നടന്നത് ദൗർഭാഗ്യകരം. കൂട്ടത്തോടെ കടന്നുപോകുന്നതിനിടെ സംഭവിച്ചതാവാമെന്ന് ഡിഎഫ്ഒ ജോസഫ് തോമസ് ട്വന്റി ഫോറിനോട് പറഞ്ഞു. കുട്ടിയാനകളെയാണ് ആദ്യം കടത്തി വിടുക. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ് പറഞ്ഞു.

Story Highlights: ak saseendran train elephant case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here