മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ BJP സർക്കാർ പ്രതിസന്ധിയിൽ

ഹരിയാനയിലെ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. പിന്തുണച്ചിരുന്ന മൂന്നു സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. 90 അംഗ നിയമസഭയിൽ സർക്കാരിൻറെ അംഗസംഖ്യ ഇതോടെ 43 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് 45 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.
പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും ഹരിയാനയിലെ സാഹചര്യം ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. കോൺഗ്രസിന് നിലവിൽ 34 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരുടെ പിന്തുണ അടക്കം 38 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.
Read Also: AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ
സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. നേരത്തെ ജെജെപി സഖ്യം വിട്ടുപോയതോടെ ബിജെപി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിർത്തുകയായിരുന്നു.
Story Highlights : Haryana Political Crisis: Three Independent MLAs withdraw support to BJP govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here