കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കും, മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തു: കെ സുരേന്ദ്രൻ

കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഫലമായിരിക്കും ഇതവണത്തേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കും. മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ ഉണ്ടാകും.20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടും.തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു.വോട്ടൂശതമാനം 20 ന് മുകളിൽ പോകും.മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം.എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നത് എന്ന് സംബന്ധിച്ച എല്ലാം രഹസ്യമാണ്.പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു.
Story Highlights : K Surendran About BJP Victory in Loksabha Elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here