‘ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല’; ഇസ്തിരിയിടാത്ത വസ്ത്രം ഉപയോഗിക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി CSIR

സിഎസ്ഐആർ എല്ലാ ലാബുകളിലെയും ജീവനക്കാരും ശാസ്ത്രജ്ഞർക്കും ഒരു ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ഉപയോഗിക്കാൻ നിർദേശം നൽകിയെന്ന വാർത്ത വൈറലായിരുന്നു. എന്നാൽ ഈ വാർത്തകൾ തള്ളികൊണ്ട് ചുളിവുള്ള ‘വസ്ത്രങ്ങൾ നല്ലതല്ല’ എന്നാണ് ഇപ്പോൾ സിഎസ്ഐആർ പറയുന്നത്. ഞങ്ങൾ അങ്ങനെ ഒരു ജീവനക്കാരോടും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് എക്സ് പോസ്റ്റിൽ സിഎസ്ഐആർ വ്യക്തമാക്കുന്നു.
പരിസ്ഥിതി-ഊർജ സംരക്ഷണത്തിന്റെ ഭാഗയി ആരംഭിച്ച ‘ചുളിവ് നല്ലതാണ്'(റിങ്കിൾസ് അഛാ ഹെ) എന്ന ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നിരുന്നത്. കമ്പനി ഒരു ഔദ്യോഗിക നിർദ്ദേശങ്ങളും നൽകിയിട്ടില്ലെന്നും ഏപ്രിൽ 23ന് നടന്ന ഭൗമദിനാഘോഷ വേളയിൽ ബോംബെ ഐഐടിയിൽ പ്രൊഫസർ ചേതൻ സോളങ്കി നടത്തിയ ഒരു പ്രസംഗത്തിൽ നിന്നാണ് ആശയക്കുഴപ്പങ്ങൾ ഉണ്ടായതെന്നുമാണ് സിഎസ്ഐആർ വാർത്തകൾ തള്ളിക്കൊണ്ട് വിശദീകരിച്ചിരിക്കുന്നത്.
ഊർജ സംരക്ഷണവും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് 15 വരെ തങ്ങളുടെ ലാബുകളിലെയും ടീമിലേയും അംഗങ്ങളോട് വസ്ത്രങ്ങൾ ഇസ്തിരിയിടരുതെന്ന നിർദ്ദേശം സിഎസ്ഐആർ നൽകിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വൈദ്യുതി ലാഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
With regard to certain news reports, CSIR wishes to clarify that No CIRCULAR or OFFICIAL ORDER has been issued by the CSIR HQ to its labs asking the staff to refrain from wearing ironed clothes.
— CSIR, India (@CSIR_IND) May 8, 2024
To put the record straight, during the Earth Day Celebrations on 23 April 2024,…
എന്നാൽ ഈ വാർത്തകളെ എല്ലാം തള്ളിക്കൊണ്ടാണ് അത്തരത്തിൽ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സിഎസ്ഐആർ അറിയിച്ചത്. വസ്ത്രങ്ങൾ ഇസ്തിരിയിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ തന്നെ തുടരാമെന്നും സിഎസ്ഐആർ വ്യക്തമാക്കി.
Story Highlights : Research Body CSIR Asks Staff To Wear Wrinkled Clothes On Mondays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here