Advertisement

നല്ലതമ്പി കലൈശെൽവി സി.ഐ.എസ്.ആറിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ

August 7, 2022
Google News 6 minutes Read

രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ’ (CSIR) ആദ്യ വനിതാ ഡയറക്ടർ ജനറലായി മുതിർന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈശെൽവി. ഏപ്രിലിൽ വിരമിച്ച ശേഖർ മണ്ടേയുടെ പിൻഗാമിയായാണ് കലൈശെൽവിയെ നിയമിച്ചതെന്ന് പേഴ്സണൽ മന്ത്രാലയം അറിയിച്ചു.

ലിഥിയം അയൺ ബാറ്ററി മേഖലയിലെ പ്രവർത്തനത്തിന് പേരുകേട്ട കലൈശെൽവി നിലവിൽ തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സിഎസ്‌ഐആർ-സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. ശാസ്ത്ര-വ്യവസായ ഗവേഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും കലൈശിൽവി വഹിക്കും. രണ്ടു വർഷത്തേക്കാണ് നിയമനം. ശേഖർ മണ്ടേ വിരമിച്ചതിന് ശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കാണ് സിഎസ്ഐആറിന്റെ അധിക ചുമതല നൽകിയിരുന്നത്.

2019 ഫെബ്രുവരിയിൽ CSIR-CECRI യുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി കലൈശെൽവി ശ്രദ്ധ നേടിയിരുന്നു. അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രി ലെവൽ ശാസ്ത്രജ്ഞനായാണ് തന്റെ ഗവേഷണ ജീവിതം ആരംഭിച്ചത്. ‘നാഷണൽ മിഷൻ ഫോർ ഇലക്‌ട്രിക് മൊബിലിറ്റി’യിലും കലൈശീൽവി പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. ഇവരുടെ പേരിൽ 125-ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും ഉണ്ട്. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം എന്ന ചെറുപട്ടണത്തിൽ നിന്നുള്ള കലൈശെൽവി, തമിഴ് മീഡിയത്തിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്.

Story Highlights: CSIR, India’s Top Scientific Body, Gets First Woman Director General

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here