വിവാഹം നടന്നില്ല; പ്രതിശ്രുധ വധുവിന്റെ തലവെട്ടി, വെട്ടിയ തലയുമായി കടന്നുകളഞ്ഞ് യുവാവ്

വിവാഹം നടക്കാത്തതിൽ പ്രകോപിതനായി പ്രതിശ്രുധ വധുവിന്റെ തലവെട്ടി വെട്ടിയ തലയുമായി കടന്നുകളഞ്ഞ് യുവാവ്. കർണാടക മദികേരിയിലാണ് സംഭവം. 16 കാരിയുമൊത്തുള്ള യുവാവിന്റെ വിവാഹം അധികൃതരെത്തിയാണ് തടഞ്ഞത്. ( Engagement Off Karnataka Man Chops Off Teen Fiancee Head and Flees With It )
32 കാരനായ പ്രകാശും 16 വയസുകാരിയായ മീനയും ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുള്ളുവെന്ന് വീട്ടുകാർ തീരുമാനമെടുത്തു.
മണിക്കൂറുകൾക്കകം പ്രകാശ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Engagement Off Karnataka Man Chops Off Teen Fiancee Head and Flees With It
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here