24 റിപ്പോർട്ടർ ആർ അരുൺരാജിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലത്ത് 24 റിപ്പോർട്ടർ ആർ അരുൺരാജിനെ ആക്രമിച്ച സംഭവത്തിൽ പ്രതി ജോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് എഫ്ഐആർ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയും ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരും ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചിന്നക്കടയിലെ ട്വന്റിഫോർ ഓഫീസിന് സമീപത്ത് ലൈവ് ചെയ്യുന്നതിനിടെയാണ് മദ്യലഹരിയിൽ ആയിരുന്ന ജോണി അരുൺരാജിനെ ആക്രമിക്കുന്നത്. കത്തിയും ബിയർ കുപ്പിയും വീശിയായിരുന്നു ആക്രമണം. ഓഫീസിൽ അതിക്രമിച്ചു കയറിയ പ്രതി വധഭീഷണിയും മുഴക്കി.
പിന്നാലെ അരുൺരാജ് നൽകിയ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഐപിസി 294 ബി ,341,477,506 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വീട്ടിൽ കയറി വെട്ടുമെന്നു പ്രതിഭഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Story Highlights: 24 reporter attack case police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here