കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു, എന്തെല്ലാം കഥകളാണ് തട്ടിവിടുന്നത്, ജൂൺ 4 ന് നുണക്കൊട്ടാരങ്ങങ്ങൾ തകർന്നുതരിപ്പണമാവും: കെ സുരേന്ദ്രൻ

ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു ഗുജറാത്തിലും കാലിടറുന്നു മഹാരാഷ്ട്രയിൽ മോദി വെള്ളം കുടിക്കുന്നു കർണ്ണാടകയിൽ വലിയ തിരിച്ചടി ഡൽഹിയിൽ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു… എന്തെല്ലാം കഥകളാണ് ഓരോ മിനിട്ടിലും തട്ടിവിടുന്നത്.
ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാം തവണയും മോദി തന്നെ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സുരേന്ദ്രൻ കുറിച്ചു.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു ഗുജറാത്തിലും കാലിടറുന്നു മഹാരാഷ്ട്രയിൽ മോദി വെള്ളം കുടിക്കുന്നു കർണ്ണാടകയിൽ വലിയ തിരിച്ചടി ദില്ലിയിൽ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു… എന്തെല്ലാം കഥകളാണ് മാധ്യമങ്ങൾ ഓരോ മിനിട്ടിലും തട്ടിവിടുന്നത്. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും. മൂന്നാം തവണയും മോദി തന്നെ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ. #PhirEkBaarModiSarkar #AbkiBaar400Paar
അതേസമയം പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്തണം. അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം.
വീടുകൾ കയറിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ച് ബിജെപി നേതൃത്വം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. അതേസമയം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക് ഇറങ്ങും.
Story Highlights : K Surendran against Aravind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here