Advertisement

കൊൽക്കത്ത – മുംബൈ മത്സരം 16 ഓവർ വീതം; കൊൽക്കത്ത ബാറ്റ് ചെയ്യും

May 11, 2024
Google News 6 minutes Read
kkr batting against mumbai indians

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴ മൂലം രണ്ട് മണിക്കൂറോളം നഷ്ടപ്പെട്ടതിനാൽ 16 ഓവർ വീതമാവും മത്സരം. മുംബൈ മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ കൊൽക്കത്തയിൽ അങ്ക്രിഷ് രഘുവൻശിക്ക് പകരം നിതീഷ് റാണ കളിക്കും.

ഇന്നത്തെ കളി വിജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം, ടൂർണമെൻ്റിൽ നിന്ന് പുറത്തായ മുംബൈ ഇന്ന് വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

ടീമുകൾ:

Kolkata Knight Riders : Philip Salt(w), Sunil Narine, Venkatesh Iyer, Shreyas Iyer(c), Rinku Singh, Nitish Rana, Andre Russell, Ramandeep Singh, Mitchell Starc, Harshit Rana, Varun Chakaravarthy

Mumbai Indians : Ishan Kishan(w), Naman Dhir, Suryakumar Yadav, Tilak Varma, Nehal Wadhera, Hardik Pandya(c), Tim David, Anshul Kamboj, Piyush Chawla, Jasprit Bumrah, Nuwan Thushara

Story Highlights: kkr batting against mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here