കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം. തേഞ്ഞിപ്പലത്ത് ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ബോംബ് വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞെന്നാണ് ഹരിഹരന്‍ വ്യക്തമാക്കുന്നത്. തേഞ്ഞിപ്പലം പൊലീസ് എത്തി പരിശോധന നടത്തി.(Bomb attack against RMP leader KS Hariharan’s home)
സ്‌ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ ട്വന്റിഫോറിനോട് പ്രതികരിച്ചു. വിഷയം വളരെ ഗൗരവതരമാണ്. ഇത്തരമൊരു ആക്രമണം അംഗീകരിക്കാനാകില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചയാളാണ് കെഎസ് ഹരിഹരന്‍. എന്നാല്‍ വിഷയം ഇവിടം കൊണ്ടൊന്നും വിവാദം അവസാനിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തി പി മോഹനന്‍ പറഞ്ഞ പ്രസ്താവനയെ ഈ ഘട്ടത്തില്‍ സംശയിക്കുന്നുണ്ട്. ഇന്നുച്ച മുതല്‍ കെ എസ് ഹരിഹരന്റെ വീടിന് പരിസരത്ത് ഒരു കാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാറിന്റെ നമ്പരടക്കം നല്‍കി ഇക്കാര്യം മലപ്പുറം എസ്പിയെ അറിയിക്കുകയും ചെയ്തു. വൈകുന്നേരം ഗേറ്റിന് മുന്നില്‍ വന്ന് തെറി വിളിക്കുന്ന സ്ഥിതിയുമുണ്ടായി’. കെകെ രമ പറഞ്ഞു.
Read Also:സ്ത്രീവിരുദ്ധ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ
സിപിഐഎം നേതാവ് കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കും എതിരായി ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ഏറെ വിവാദമായതിനിടെയാണ് വീടിന് നേരെ ആക്രമണം.
Story Highlights : Bomb attack against RMP leader KS Hariharan’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here