‘ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചു’: മന്ത്രി ആർ ബിന്ദു

വടകരയിലെ ആർഎംപി നേതാവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പൊടെ കാണുന്ന മുന്നണിയായി യുഡിഎഫ് അധപതിച്ചു. ആൺകോയ്‌മ മുന്നണിയായി യുഡിഎഫ് അധപതിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. തിരുത്തൽ ശക്തികളായാണ് കെ കെ രമയടക്കം യുഡിഎഫിലെ സ്ത്രീ നേതൃത്വം നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചത്
പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവിൻ്റെ പ്രസ്താവന.
സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴി.
രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവർത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീലധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളിൽ മാറ്റം വരുത്തിയേ തീരൂ.
ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ ഈയവസരത്തിൽ തിരുത്തൽ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടത്. ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടത്.
Story Highlights : R Bindu Against RMP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here