പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; ആന്ധ്രയിൽ വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വൈഎസ്ആർസിപി വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്.
വൈഎസ്ആർ കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തകരാണ് വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ചത്. ക്ഷേത്രത്തിന് മുന്നിൽ കത്തിച്ചുവച്ച കർപൂരം സാക്ഷിയാക്കിയാണ് വോട്ടർമാരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചത്. തന്റെയും തന്റെ കുടുംബത്തിന്റെയും വോട്ട് പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നായിരുന്നു സത്യവാചകം. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Highlights :YSR Congress workers swear by voters in Andhra Pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here