Advertisement

മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിൽ പരാജയപ്പെട്ടു; കൂക്കിവിളിച്ച് സമരക്കാർ

May 13, 2024
Google News 1 minute Read
motor vehicle inspector daughter test fail

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകളെ കൂക്കിവിളിച്ച് സംയുക്ത സമരസമിതി. തിരുവനന്തപുരം മുട്ടത്തറയിൽ ഫോർ വീലർ ടെസ്റ്റിനെത്തിയ യുവതിയാണ് പരാജയപ്പെട്ടത്. ഇരുചക്ര വാഹന ടെസ്റ്റിന് എത്തിയ രണ്ടു പേരും റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സമരക്കാർക്കെതിരെ പരാതിനൽകി.

സ്വന്തം വാഹനത്തിലാണ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിനെത്തിയത്. ഗ്രൗണ്ടിന് മുന്നിൽ സമരക്കാർ ഇവരെ തടഞ്ഞു. പിന്നാലെ ടെസ്റ്റ് ഗ്രൗണ്ടിനു മുന്നിൽ സമരക്കാർ യുവതിയെ കൂക്കിവിളിച്ചു. ടെസ്റ്റ് എടുത്തെങ്കിലും എച്ച് ടെസ്റ്റിൽ യുവതി പരാജയപ്പെട്ടു. ഇതോടെ സമരക്കാർ യുവതിയെ പരിഹസിച്ച് കൂക്കിവിളിച്ചു.

പിന്നാലെ, മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സമരക്കാർക്കെതിരെ പരാതി നൽകി. ടെസ്റ്റിലെത്തിയ മകളെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മകളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വലിയതുറ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

Story Highlights: motor vehicle inspector daughter test fail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here