Advertisement

മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി

May 13, 2024
Google News 1 minute Read
mumbai rain sand storm

മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടൻ ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു.

Story Highlights: mumbai rain sand storm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here