ഷാഫി ജയിച്ചാൽ പാലക്കാട് താനാകും സ്ഥാനാർഥിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി
പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം.ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക് പ്രചരണം ആരംഭിച്ചിരുന്നു.
ഇതിനെതിരെയാണ് ഡിസിസി നേതൃയോഗത്തിൽ വിമർശനമുയർന്നത്. ഷാഫിയെയും യോഗം വിമർശിച്ചു. ജയിക്കുമെന്ന അധിക ആത്മവിശ്വാസം വേണ്ടെന്ന് ഷാഫിക്ക് ഡിസിസിയുടെ മുന്നറിയിപ്പ്. യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട് പ്രചാരണം നടത്തിയെന്ന് യോഗത്തിൽ വിമർശനമുയർന്നു.
പല വ്യക്തികളെയും നേരിൽ കണ്ട് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാവ് പ്രചാരണം നടത്തിയത് അംഗീകരിക്കാനാവില്ല അത് കെപിസിസിയെ അറിയിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.
Story Highlights : Palakkad DCC Against Youth Congress Leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here