സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഫൊറൻസിക് പരിശോധന

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ഫൊറൻസിക് സംഘമെത്തി. സ്വാതി മലിവാളിൻ്റെ ആരോപണങ്ങളെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെയാണ് ഫൊറൻസിക് സംഘം പരിശോധന നടത്തുന്നത്. ലിവിംഗ് റൂമിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനൊപ്പം അരവിന്ദ് കെജ്‌രിവാളിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്യും.
കേജ്‍രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിലാണ് നടപടി. കെജ്‍രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം. ഡൽഹി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. സംഭവത്തിൽ ബൈഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു.
ബൈഭവ് കുമാറിനെതിരായ കേസിൽ എഫ്ഐആറിലുള്ളത് ഗുരുതര പരാമർശങ്ങളാണുള്ളത്. സ്വാതിയുടെ വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Story Highlights : Forensic Team At Arvind Kejriwal’s House Amid Swati Maliwal Row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here