‘എന്റെ മകനെ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ നിരാശനാക്കില്ല’; സോണിയാ ഗാന്ധി

രാഹുൽ ഗാന്ധിക്ക് വോട്ട് തേടി റായ്ബറേലിയിൽ പ്രചാരണത്തിനിറങ്ങി സോണിയ ഗാന്ധി. തന്റെ മകനെ റായ്ബറേലിയിലെ ജനങ്ങളെ ഏൽപ്പിക്കുന്നുവെന്നും, രാഹുൽ നിരാശനാക്കില്ല എന്നും റായ്ബറേലിയിലെ ജനങ്ങളോട് സോണിയാ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് ഭയമില്ലെന്നും, ഭയം മോദിക്കെന്നും രാഹുൽ ഗാന്ധിയും റാലിയിൽ പറഞ്ഞു. രാഹുലിന്റെ യഥാർത്ഥ ബന്ധം റായ്ബറേലിയുമായെന്ന് അഖിലേഷ് യാദവും പറഞ്ഞു. ( Handing Over My Son To You says Sonia Gandhi At Raebareli Rally )
റായ്ബറേലിയിലെ ഇന്ത്യ സഖ്യത്തിന്റ സംയുക്ത റാലിയിൽ സോണിയ ഗാന്ധിയുടെ ഓരോ വാക്കും വൈകാരികമായിരുന്നു. ഇന്ദിരാഗാന്ധിയും റായ്ബറേലിയും പഠിപ്പിച്ചതെല്ലാം താൻ മക്കൾക്ക് പകർന്നു നൽകി. മകനെ റായ്ബലിയെ ഏൽപ്പിക്കുന്നുവെന്നും, തന്നെ കണ്ടതുപോലെ രാഹുലിനെയും കാണണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇ.ഡി ചോദ്യം ചെയ്യലും, അംഗത്വം റദ്ദാക്കിയതുമടക്കം, മറ്റ് വേദികളിൽ പറയാത്തത് പലതും രാഹുൽ റായ് ബറേലിയിലെ ജനങ്ങളോട് പറഞ്ഞു. ജൂൺ നാലിന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കില്ല എന്ന് താൻ എഴുതി നൽകാമെന്നും രാഹുൽ ഉറപ്പിച്ച് പറഞ്ഞു.
ഉത്തർ പ്രദേശിൽ പ്രചരണം ശക്തമാക്കിയ പ്രധാനമന്ത്രി മോദി, രാമ ക്ഷേത്രം കോൺഗ്രസ്സിനും എസ്പി ക്കും എതിരെ ആയുധമാക്കി. കോണ്ഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അയോദ്ധ്യ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് മോദി പറഞ്ഞു. കോണ്ഗ്രസ് മംഗല്യ സൂത്രം കവർന്നു ‘വോട്ട് ജിഹാദ്’ നടത്തുന്നവർക്ക് നൽകുമെന്നും ആരോപിച്ചു. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഭീകരവാദി അനുഭാവികളെന്ന ഗുരുതര ആരോപണവും ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ഉന്നയിച്ചു.
Story Highlights : Handing Over My Son To You says Sonia Gandhi At Raebareli Rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here