തൃശൂരിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

തൃശൂർ കൊരട്ടിയിൽ വീട് കയറി ആക്രമണം. യുവാവ് കസ്റ്റഡിയിൽ. മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയർത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനൽ ചില്ലകളും തകർത്തു. അക്രമിക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു. നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് സിന്ധു ചെയ്തുകൊടുത്തില്ല. ഇതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
Story Highlights : Attack in cpim leaders home thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here